Today: 01 Jul 2025 GMT   Tell Your Friend
Advertisements
യുഡിഫ് (യു കെ) ~ യുടെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു
Photo #1 - U.K. - Otta Nottathil - udf_uk_election_campaign
ലണ്ടന്‍: യുകെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) ~ യുടെ നേതൃത്വത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ എംഎല്‍എയുമായ അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു.

രാജ്യം അതി നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും അതില്‍ പ്രവാസികള്‍ അടക്കമുള്ള ജനാതിപത്യ വിശ്വാസികള്‍ ഇന്ത്യയില്‍ ഒരു മതേതര സര്‍ക്കാര്‍ രൂപം കൊള്ളുന്നതിനായി കാത്തിരിക്കുകയാണെന്നും കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. മാത്യു കുഴല്‍നടന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലെയും യുഡിഫ് സ്ഥാനര്‍ഥികളുടെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ ശ്രമങ്ങള്‍ ശ്ളാഘനീയമാണെന്നും ഇന്ത്യയുടെ ആത്മാവും പൈതൃകവും സംരക്ഷിക്കാന്‍ 'കചഉകഅ' മുന്നണിയുടെ നേതൃത്വത്തില്‍ രാജ്യത്ത് ഒരു മതേതര സര്‍ക്കാര്‍ തീര്‍ച്ചയായും രൂപം കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസത്തിലും യുഡിഫ് വികാരം അലതല്ലിയ കണ്‍വെന്‍ഷനില്‍, ഒഐസിസി യു കെ പ്രസിഡന്റ് കെ കെ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ യു കെയിലെ മുതിര്‍ന്ന നേതാവും കെഎംസിസി ബ്രിട്ടന്‍ ചെയര്‍മാനുമായ കരീം മാസ്ററര്‍ സ്വാഗതം ആശംസിച്ചു.

പൊതുതെരഞ്ഞെടുപ്പും പ്രചാരണഘട്ടവും വളരെ നിര്‍ണ്ണായകമായ ഘട്ടത്തിലെത്തിയ വേളയില്‍, ഇരു സര്‍ക്കാരിന്റെയും ഭരണവിരുദ്ധ വികാരം മുതലാക്കിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള 'കചഉകഅ' മുന്നണിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ മുഴുവന്‍ ജനങ്ങളിലേക്കെത്തിച്ചു കൊണ്ട് ഇരുപതു മണ്ഡലങ്ങളിലേയും പരമാവധി വോട്ടുകള്‍ യുഡിഫ് സ്ഥാനര്‍ഥികള്‍ക്ക് അനുകൂലമാക്കി അവരെ വിജയിപ്പിക്കുന്നതിന് കണ്‍വന്‍ഷനില്‍ തീരുമാനമെടുക്കുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

നാട്ടിലെ വോട്ടര്‍മാരായ പരമാവധി പ്രവാസികളെയും, പഠനം ~ ജോലി സംബന്ധമായി കേരളത്തിന് പുറത്തു വസിക്കുന്നവരെയും വോട്ട് ചെയ്യുന്നതിനായി നാട്ടിലെത്തിക്കുവാനും യുവജനങ്ങളുടെയും കന്നി വോട്ടര്‍മാരുടെയും വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

എല്ലാ വിഭാഗങ്ങളിലുമുള്ള വോട്ടര്‍മാരിലേക്ക് ക്ഷണനേരം കൊണ്ട് കടന്നുചെല്ലാന്‍ പാകത്തിലുള്ള ആശയങ്ങളുമായി സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സാധ്യമായ നടപടികള്‍ യോഗത്തില്‍ അംഗങ്ങള്‍ മുന്നോട്ട് വച്ചു.

നാട്ടില്‍ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഇപ്പോള്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രവാസികള്‍, യുഡിഫ് നേതാക്കള്‍ ഉള്‍പ്പടെ നിരവധി പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്ത കണ്‍വന്‍ഷനില്‍ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷൈനു മാത്യൂസ് ചാമക്കാല (ഒഐസിസി ~ യു കെ വര്‍ക്കിംഗ് പ്രസിഡന്റ്), അര്‍ഷാദ് കണ്ണൂര്‍ (കെഎംസിസി ~ ബ്രിട്ടന്‍ ഓര്‍ഗനൈസിങ് സെക്രട്ടറി), അപ്പച്ചന്‍ കണ്ണഞ്ചിറ (ഐഒസി ~ യു കെ സീനിയര്‍ ലീഡര്‍), അപ്പ ഗഫൂര്‍ (ഒഐസിസി ~ യു കെ വര്‍ക്കിംഗ് പ്രസിഡന്റ്), ജോവ്ഹര്‍ (കെഎംസിസി), ബോബ്ബിന്‍ ഫിലിപ്പ് (ഐഒസി), തോമസ് ഫിലിപ്പ് (ഒഐസിസി), മുഹ്സിന്‍ തോട്ടുങ്കല്‍ (കെഎംസിസി), റോമി കുര്യാക്കോസ് (ഐഒ സി ~ യു കെ കേരള ചാപ്റ്റര്‍ മീഡിയ കോര്‍ഡിനേറ്റര്‍), നുജൂീ എരീലോട് (കെഎംസിസി) തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലെയും യുഡിഫ് പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും കൂടി വിലയിരുത്തിയ യോഗത്തിന് ഐഒസി ~ യു കെ കേരള ചാപ്റ്റര്‍ പ്രസിഡന്റും ഒഐസിസി ~ യു കെ വര്‍ക്കിംഗ് പ്രസിഡന്റുമായ സുജു ഡാനിയേല്‍ നന്ദി അര്‍പ്പിച്ചു. കെഎംസിസി ~ ബ്രിട്ടന്‍ പ്രതിനിധി എന്‍ കെ സഫീര്‍ ആയിരുന്നു ചടങ്ങിന്റെ കോര്‍ഡിനേറ്റര്‍.
- dated 24 Apr 2024


Comments:
Keywords: U.K. - Otta Nottathil - udf_uk_election_campaign U.K. - Otta Nottathil - udf_uk_election_campaign,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ioc_oicc_uk_aryadan
ഐഒസി (യുകെ) സ്കോട്ട്ലന്റ് യൂണിറ്റ് ഔദ്യോഗികമായി ചുമതലയേറ്റു; നിലമ്പൂര്‍ വിജയം ആഘോഷമാക്കി പ്രവര്‍ത്തകര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
uk_indian_arrest_masterbate
സഹപാഠിയുടെ മുറിയില്‍ കയറി സ്വയംഭോഗം ചെയ്തതിന് യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി അറസ്റ്റില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
uk_abortion_law_protest
ജനിക്കാനുള്ള അവകാശം നിഷേധിക്കുന്ന ബ്രിട്ടീഷ് നിയമഭേദഗതി നടപ്പിലാക്കരുത്: പ്രൊ ലൈഫ് ഗ്ളോബല്‍ ഫെലോഷിപ്
തുടര്‍ന്നു വായിക്കുക
achayans_gandharvasandhya_belfast_june_6_2025_end
ബെല്‍ഫാസ്ററില്‍ പഴമയുടെ അലയടി ഉയര്‍ത്തിയ ഗന്ധര്‍വ്വ സന്ധ്യ തരംഗമായി
തുടര്‍ന്നു വായിക്കുക
uk_immigration_conservative_leader_trump_model
യുകെയില്‍ ട്രംപ് മോഡല്‍ യാത്രാവിലക്ക് ആവശ്യപ്പെട്ട് കണ്‍സര്‍വേറ്റീവ് നേതാവ്
തുടര്‍ന്നു വായിക്കുക
nilambur_election_oic_uk_help_UDF
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണ രംഗം കൊഴുപ്പിക്കുവാന്‍ ഐഒസി യു കെ ; യു ഡി എഫിന് പ്രവാസികളുടെ കൈത്താങ്ങ്
തുടര്‍ന്നു വായിക്കുക
bhimsen_kohli_death_teen_sentence
ഇന്ത്യന്‍ വംശജനെ കല്ലെറിഞ്ഞു കൊന്ന കേസില്‍ പതിനഞ്ചുകാരന് തടവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us